
ചേർത്തല: ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ വിഷു-ഈസ്റ്റർ ചന്ത ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്റ്റാർ കെ.ദീപു നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡി.ബാബു,ഡി.പ്രകാശൻ, ബി.സലിം, കെ.പി.മോഹനൻ,വി.പി.സന്തോഷ് എന്നിവർ സംസാരിച്ചു.