ആലപ്പുഴ: ഡോ ബി.ആർ.അംബേദ്ക്കറുടെ ജന്മ ദിനാഘോഷത്തോടനുബന്ധിച്ച് ദളിത് അവകാശ മുന്നേറ്റ സമിതി (എ.ഐ.ഡി.ആർ.എം) നേതൃത്വത്തിൽ ഇന്ന് അവകാശ പ്രഖ്യാപന ദിന സമ്മേളനം സംഘടിപ്പിക്കും. രാവിലെ 10.30ന് ചടയംമുറി ഹാളിൽ ചേരുന്ന സമ്മേളനം സി.പി.ഐ ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണ പ്രസാദ്, എം.സി.സിദ്ധാർത്ഥൻ, സി.എ.അരുൺകുമാർ എന്നിവർ സംസാരിക്കും.