ചേർത്തല:സർഗം കലാസാഹിത്യവേദിയുടെ വാർഷിക സമ്മേളനവും സാഹിത്യസംഗമവും 17ന് ഉച്ചയ്ക്ക് 2ന് ചേർത്തല എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാർഷിക കലാ,സാഹിത്യമേഖലകളിലെ പ്രതിഭകളെ ആദരിക്കും. കെ.രാമചന്ദ്രക്കുറുപ്പ് മാരാരിക്കുളത്തിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനവും നടക്കും.
സമ്മേളന ഉദ്ഘാടനവും പുസ്തക പ്രകാശനവും സിനിമാതാരം മീനാക്ഷി രവീന്ദ്രൻ നിർവഹിക്കും.ഹരികുമാർ കണിച്ചുകുളങ്ങര അദ്ധ്യക്ഷനാകും.സംഗീതനാടക അക്കാദമി ഗുരുശ്രേഷ്ഠാ അവാർഡ് ജേതാവ് ആലപ്പി ഋഷികേശ്,മഹാത്മാ അയ്യങ്കാളി പുരസ്‌കാരജേതാവ് വി.പി.സ്വാമിനാഥൻ തുടങ്ങിയവരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ടി.വി.ഹരികുമാർ കണിച്ചുകളങ്ങര,സെക്രട്ടറി പി.എസ്.ഷിബു തിരുവിഴ,ചന്ദ്രൻ നെടുമ്പ്രക്കാട്,സി.എൻ.ബാബു,രാമചന്ദ്രക്കുറുപ്പ് മാരാരിക്കുളം എന്നിവർ പരിപാടികൾ വിശദീകരിച്ചു.