
കായംകുളം: കായംകുളത്ത് നിർമ്മാണം പൂർത്തീകരിച്ച കൂട്ടുംവാതുക്കൽ കടവ് പാലം, പാർക്ക് ജംഗ്ഷൻ പാലം എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. 2025 ഓടെ കേരളത്തിലെ ദേശീപാതകളുടെ വികസനം പൂർത്തിയാകുമെന്നും പത്ത് റെയിൽവേ മേൽപാലങ്ങളുടെ പണി അടിയന്തിരമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു
യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരീഫ് എം.പി, നഗരസഭ ചെയർപേഴ്സൺ,പി. ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, നഗരസഭാ കൗൺസിലർമാരായ കെ.പുഷ്പദാസ്, പി.കെ. അമ്പിളി, രാജശ്രീ കമ്മത്ത്,പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാർ എം, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ ദീപ്തി ഭാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂട്ടും വാതുക്കൽ കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം വയലിൽ നൗഷാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി.ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, ശ്രീലത, ഷീജ മോഹൻ ,പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ അശോക് കുമാർ എം.സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു എന്നിവരും പങ്കെടുത്തു.