കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ മേക്ക് 355-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദിപ് ലാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തും. ചികിത്സാ സഹായം യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു വിതരണം ചെയ്യും.ശാഖാ പ്രസിഡന്റ് ബി.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി കെ.ബാഹുലേയൻ, ഗാനരചിതാവ് ദേവദാസ്,ഡെപ്യൂട്ടി കളക്ടർ ടി.എൻ.സാനു, ഡെപ്യൂട്ടി തഹസിൽദാർ ജ്യോതി പത്മകുമാർ, ജെ.സജിത് കുമാർ , പനയ്ക്കൽ ദേവരാജൻ , വിഷ്ണു പ്രസാദ്, പ്രൊഫ: വസന്ത സെൻ , ഡോ. റോണിഷ് അജിത്, വി.തങ്കപ്പൻ എന്നിവർ സംസാരിയ്ക്കും.