ആലപ്പുഴ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ.എം.പി. ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. ആർ. ശങ്കർ മന്ത്രി സഭയിൽ ആരോഗ്യം ദേവസ്വം വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന എം.പി ഗോവിന്ദൻ നായർ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ അനുസ്മരിച്ചു.