ചേർത്തല:നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന പിൻവലിക്കുക,പെട്രോൾ-ഡീസൽ-പാചകവാതക വിലവർദ്ധന പിൻവലിക്കുക,കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, അവശ്യ മരുന്നുകളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ചേർത്തല ലോക്കൽ കമ്മിറ്റി ധർണ നടത്തി. കെ .എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച ധർണ എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ജെ.ഷീല,കെ.എ.വിനോദ്,കെ.എസ്.സുഭാഷ്,കെ.പ്രതാപൻ, ബി.ഇമാമുദീൻ,സി.വി.അനിൽകുമാർ,കെ.കെ.വിക്രമൻ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.