ആലപ്പുഴ: ഇരവുകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌നേഹദീപം വയോജന കൂട്ടായ്മയുടെ വിഷു - ഈസ്റ്റർ ആഘോഷവും ഇഫ്ത്താർ സംഗമവും ഇന്ന് വൈകിട്ട് 3ന് ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടക്കും. പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ടി.പി ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് വിഷു കൈനീട്ടവും ഈസ്റ്റർ -റംസാൻ സന്ദേശവും പകരും. ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തും. കൗൺസിലർ രമ്യ സുർജിത്ത്, ടി.പി.അനിൽ ജോസഫ്, സി.റ്റി.ഷാജി, മഹേഷ്, ഷാജി കോ യാപറമ്പിൽ എന്നിവർ സംസാരിക്കും