ചേർത്തല: മുഹമ്മ കൊച്ചുചിറ മഹാകാളി ക്ഷേത്രത്തിൽ മഹാശിവപുരാണ യജ്ഞം 14മുതൽ 23 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം ദീപ പ്രകാശനം റിട്ട.എ.എസ്.ഐ വി.ബാബു കായിപ്പുറം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതി ഹോമം, 6.30ന് ശിവ സഹസ്ര നാമ സ്‌തോത്ര ജപം,തുടർന്ന് സമൂഹ പ്രാർത്ഥന,ഗ്രന്ഥ നമസ്‌കാരം,7.30ന് പാരായണം,വൈകിട്ട് 6.30ന് ദീപാരാധന, ഭജന, പ്രഭാഷണം എന്നിവ നടക്കും. 19ന് കലശ വാർഷികം,രാവിലെ 11ന് പാർവതി പരിണയ ഘോഷയാത്ര. 20ന് വൈകിട്ട് 6.30ന് കളമെഴുത്തും പാട്ടും. 23 ന് യജ്ഞസമാപനം, ഉച്ചയ്ക്ക് 12ന് കലശാഭിഷേകം.