photo

ചേർത്തല: സ്ത്രീ സൗഹൃദ സമൂഹം നമ്മുടെ വിഷുകൈനീട്ടം എന്ന മുദ്റാവാക്യമുയർത്തി സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർത്തല പൊലീസും ചേർന്ന് വനിതകളുടെ സൈക്കിൾ റാലി നടത്തി.ചേർത്തലയിൽ നടന്ന റാലി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേ​റ്റർ ജെയിംസ് ശാമുവൽ,ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയൻ,സ്​റ്റേഷൻ ഹൗസ് ഓഫീസർ വിനോദ്കുമാർ, മുനിസിപ്പൽ യൂത്ത് കോ-ഓർഡിനേ​റ്റർ അനുപ്രിയ ദിനൂപ്,എസ്.ഐ.ആന്റണി എന്നിവർ പങ്കെടുത്തു.
ഫ്രീവീലേഴ്‌സ് സൈക്കിൾ ക്ലബിലെ വനിതാ അംഗങ്ങളും ചേർത്തല മുനിസിപ്പാലി​റ്റിയിലെ വിവിധ വാർഡുകളിൽ നിന്നെത്തിയ വനിതകളും വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥിനികളും സൈക്കിൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് യുവതികൾക്കായി സ്വയരക്ഷാ പരിശീലന ക്ലാസ് നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വനിത സെൽ എ.എസ്‌.ഐ ജയശ്രീ ക്ലാസ് നയിച്ചു.