ആലപ്പുഴ: ആജീവനാന്ത അംഗമായ പറവൂർ പബ്ലിക് ലൈബ്രറിക്ക് മുൻ മന്ത്രി ജി.സുധാകരൻ വക വിഷുകൈനീട്ടമെത്തുന്നു. 1010 പുസ്തകങ്ങളുടെ രൂപത്തിലാണ് കൈനീട്ടമെത്തുന്നത്. തന്റെ ഗ്രന്ഥശേഖരത്തിൽ നിന്നാണ് പതിനായിരത്തിലധികം രൂപ വില വരുന്ന പുസ്തകങ്ങൾ അദ്ദേഹം ലൈബ്രറിക്ക് കൈമാറുന്നത്. വിഷുദിനത്തിൽ വൈകിട്ട് 4ന് ലൈബ്രറി ഹാളിലാണ് ചടങ്ങ്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, സെക്രട്ടറി ടി.തിലകരാജ്, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ, സെക്രട്ടറി കെ.വി.ഉത്തമൻ, കൈനകരി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.