മാവേലിക്കര: നഗരസഭയുടേയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ വിപണി ആരംഭിച്ചു. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിവർഗീസ് അദ്ധ്യക്ഷനായി. നഗസഭ ചെയർമാൻ കെ.വി.ശ്രീകുമാർ കർഷകൻ കെ.വിജയമോഹനന്‍ പിള്ളയ്ക്ക് വിഷു കിറ്റ് നൽകി ആദ്യവിൽപ്പന നിർവ്വഹിച്ചു. ശാന്തി അജയന്‍, പി.കെ.രാജൻ,സുജാതദേവി, കൃഷ്ണകുമാരി, ലതാമുരുകൻ, രേശ്മ, ശ്യാമളദേവി, ശ്യാകുമാർ,എൻ..മോഹന്‍ദാസ് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ രശ്മി.ആർ. സ്വാഗതവും കൃഷി ഫീൽഡ് ഓഫീസർ മനോജ്.ആർ നന്ദിയും പറഞ്ഞു.