pach

ആലപ്പുഴ: കൗൺസിലർമാർക്കും ജീവനക്കാർക്കും കണിയൊരുക്കാൻ വിഷരഹിത പച്ചക്കറി നൽകി ആലപ്പുഴ നഗരസഭ. നഗരസഭാ തോട്ടത്തിൽ വിളയിച്ച കണിവെള്ളരിയും മത്തനും ഉൾപ്പടെയുള്ള പച്ചക്കറികളാണ് വിതരണം ചെയ്തത്. ചെയർപേഴ്‌സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസ്സൈൻ അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീനാ രമേശ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ.വിനീത, കക്ഷി നേതാക്കളായ എം.ആർ.പ്രേം, പി.സതിടീവി, കൊച്ചുത്രേസ്യാമ്മ, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.