മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അവിൽ നേർച്ച ഇന്ന് നടക്കും. പെസഹാ ശുശ്രൂഷയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കു അവിൽ നേർച്ച നൽകും. ഇന്നലെ ഉച്ച നമസ്കാരത്തിനു ശേഷം വികാരി ഫാ.എബി ഫിലിപ്, സഹവികാരി ഫാ.ജോയ്സി.വി ജോയി എന്നിവരുടെ കാർമികത്വത്തിൽ അവിൽ തയ്യാറാക്കുന്നതിനുള്ള വസ്തുക്കളുടെ വാഴ്വ് നടന്നു. തുടർന്ന് ഫാ.എബി ഫിലിപ് അടുപ്പിലേക്ക് അഗ്നി പകർന്നു. ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി അനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.