vishu-chantha

മാന്നാർ: ഗ്രാമപഞ്ചായത്ത് സി.ഡി.എസ് നേതൃത്വത്തിൽ വിഷു ചന്ത പ്രവർത്തനമാരംഭിച്ചു. സ്റ്റോർ ജംഗ്‌ഷനിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപമുള്ള കുടുംബശ്രീ വിപണന കേന്ദ്രത്തിൽ ആരംഭിച്ച വിഷു ചന്തയിൽ 240 ൽ അധികം വരുന്ന കുടുംബശ്രീകൾ കൃഷി ചെയ്യുന്ന പച്ചക്കറികൾ, എം.ഇ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന പലഹാരങ്ങൾ, കാർഷികോത്പന്നങ്ങൾ, വിഷുക്കണി കിറ്റുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണി സഞ്ചികൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി വിഷു ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ്, ശാന്തിനിബാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീതാ ഹരിദാസ്, കുടുംബശ്രീ കൗൺസിലർ പ്രജിത, സി.ഡി.എസ് അംഗം അജിത എന്നിവർ സംസാരിച്ചു.