peetambara-deeksha-

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർവടക്ക് ശാഖായോഗത്തിൽ വിഷുദിനത്തിൽ നടക്കുന്ന ഒന്നാമത് ശ്രീനാരായണ ധർമ്മോത്സവ യജ്ഞത്തിന്റെ വ്രതാരംഭ പീതാംബരദീക്ഷ സ്വീകരണം ശാഖാ ഗുരുക്ഷേത്രത്തിൽ നടന്നു. രാവിലെ 9 ന് രാഹുൽ ശാന്തിയുടെ നേതൃത്വത്തിൽ പ്രത്യേക ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയ്ക്ക് ശേഷം യുണിയൻചെയർമാൻ ഡോ.എം.പി വിജയകുമാർ പീതാംബര ദീക്ഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം നുന്നുപ്രകാശ് മുഖ്യസന്ദേശം നൽകി. വനിതാസംഘം യൂണിയൻ നേതാക്കളായ പുഷ്പാ ശശികുമാർ, സുജാതനുന്നു പ്രകാശ്, സതീഷ് വിലങ്ങിലേഴത്ത്, സബ്കമ്മിറ്റി ഭാരവാഹികളായ വിജി വാലുപറമ്പിൽ, രമേശൻ രമാലയം, സജീവ് ഭർഭയിൽ, ആകാശ്, അക്ഷയ്, അമ്പാടി, സ്വാതി, നന്ദു ശാന്തി എന്നിവർ ആശംസകൾ നേർന്നു.ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സുഭാഷ് ഗോപി സ്വാഗതവും, വനിതാസംഘം പ്രസിഡന്റ് സുമിത്ര രമേശ് നന്ദിയും പറഞ്ഞു.
ശിവഗിരിമഠം സന്യാസിശ്രേഷ്ഠൻഗുരുപ്രകാശം സ്വാമികളാണ് യഞ്ജാചാര്യൻ. വിവിധ ആദ്ധ്യാത്മിക, വൈദീക ദാർശനിക ധർമ്മ പ്രബോധനമാണ് യഞ്ജവേദിയിൽ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനം,

സമൂഹശാന്തി ഹോമം, സമൂഹ അഷ്ടോത്തര ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പുഷ്പാഭിഷേകം, മഹാ ദീപാരാധന, മഹാപ്രസാദമൂട്ട്, അവാർഡ് ദാനം എന്നിവയും വിഷുദിനത്തിൽ യഞ്ജവേദിയിൽ നടക്കുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ ദയകുമാർ ചെന്നിത്തല, ജനറൽ കൺവീനർ സതീഷ് വിലങ്ങിലേഴത്ത് എന്നിവർ അറിയിച്ചു.