
മാവേലിക്കര: ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിൽ വിഷു ഈസ്റ്റർ റംസാൻ വിപണി ആരംഭിച്ചു. പ്രസിഡന്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് കൃഷി ഓഫീസർ പൂജ വി.നായർ അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, സന്തോഷ് കുമാർ, എൻ.കെ.സോമൻ, വിനോദ്, രാജി എന്നിവർ പങ്കെടുത്തു. കൺസ്യൂമർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള വിഷുച്ചന്ത ബാങ്ക് അങ്കണത്തിലെ നീതി സ്റ്റോറിൽ പ്രവർത്തനമാരംഭിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശിന് പലവ്യഞ്ജനം നൽകി ബാങ്ക് പ്രസിഡന്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് പഞ്ചായത്തിൽ പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അദ്ധ്യക്ഷ വസന്ത രമേശ് അദ്ധ്യയക്ഷയായി. വി.ചെല്ലമ്മ, നിഷ സത്യൻ, അമൽരാജ്, ശോഭ ദാസ്, അസി.സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.