tur

തുറവൂർ: കുത്തിയതോട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യവും കോഴിക്കടയിലെ ഇറച്ചിമാലിന്യങ്ങളും തള്ളുന്നത് പതിവായിട്ടും നടപടിയില്ല. പൊലീസ് സ്റ്റേഷന് തെക്ക് ആമേടത്തുകാവ് ക്ഷേത്രത്തിന് മുൻവശമാണ് സ്ഥിരമായി മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നത്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായാണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ എത്തിച്ച് കക്കൂസ് മാലിന്യവും തള്ളി. കാലങ്ങളായി അസഹ്യമായ ദുർഗന്ധം മൂലം ദേശീയപാതയോരത്ത് താമസിക്കുന്ന കുടുംബങ്ങളും കാൽനടയാത്രക്കാരും വളരെയധികം ദുരിതമാണനുഭവിക്കുന്നത്. ഇതു സംബദ്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസ് പട്രോളിംഗ് പ്രദേശത്ത് ശക്തമാക്കണമെന്ന് വാർഡ് അംഗം സനീഷ് പായിക്കാട് ആവശ്യപ്പെട്ടു.