കുട്ടനാട്: നീലംപേരൂർ ഒന്നാം നമ്പർ ശാഖാ പൂതനാട്ട് കാവ് ദേവിക്ഷേത്രം പത്താമുദയ മഹോത്സവത്തിനും 10ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷത്തിനും ഇന്ന് തുടക്കം കുറിക്കും. രാവിലെ 9.30നും 10.30നും മദ്ധ്യേ ഉള്ള മൂഹൂർത്തത്തിൽ കൊടിയേറും. ക്ഷേത്രം തന്ത്രി കുമരകം എം.എൻ.ഗോപാലൻ തന്ത്രി ക്ഷേത്രം ശാന്തി വിനിഷ് എന്നിവർ പരിപാടിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. കൊടിയേറ്രിനുള്ള കൊടിയും കൊടിക്കയറും രാവിലെ 7ന് സുശിലൻ പോക്കംപാടത്തിന്റെ വസതിയിൽ നിന്നും ഘോഷയാത്രയുടെ അകടമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 20 ന് സർപ്പ പ്രതിഷ്ഠാ വാർഷികം. രാവിലെ 10.30ന് സർപ്പ പൂജ തളിച്ചുകൊട, നൂറും പാലും പുള്ളുവൻ പാട്ടും, രാത്രി 7.30ന് നീലംപേരൂർ ശിവാലയ സ്ക്കൂൾ ഒഫ് ഡാൻസ് അക്കാദമി നൃത്ത നൃത്യങ്ങളും 8.30ന് കുങ്ങ്ഫു ഡെമോൺസ്ട്രേഷൻ ആന്റ് മ്യൂസിക്കൽ ഫിഗർഷോയും നടക്കും. 21 ന് വൈകിട്ട് 8ന് കൊല്ലം തപസ്യയുടെ ജഗദ് ഗുരു ആദിശങ്കരൻ നൃത്ത നാടകം . 22 ന് കൊച്ചിൻ നാട്ടരങ്ങിന്റെ നാടൻപാട്ട് പഴമൊഴിയാട്ടം. 23 ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവത്തോടെ കൊടിയിറങ്ങും. ശാഖാ പ്രസിഡന്റ് സുരേഷ്.പി.കുമാർ വൈസ് പ്രസിഡന്റ് പി.ബിജുമോൻ സെക്രട്ടറി കെ. .ആർ.രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.