s

മാവേലിക്കര : വേനൽമഴയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ടായ കരിങ്ങാലിൽ, പെരുവേലിച്ചാൽ, ആമ്പടവം, അറുന്നൂറ്റിമംഗലം, പുതുച്ചിറ, കുന്നത്തുമൂല, അടക്കമുള്ള പാടശേഖരങ്ങൾ എം.എസ് അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, മാവേലിക്കര ഭരണിക്കാവ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ രശ്മി, രജനി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, ഷീല, ബ്ലോക്ക് പഞ്ചായത്തംഗം മനുഫിലിപ്പ്, അംബിക സത്യനേശൻ, എസ്.അനിരുദ്ധൻ, എം.കെ വിശ്വൻ, ടി.യശോധരൻ, ശശികുമാർ, ബ്രഹ്മാനന്ദൻ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.