joy
ജോയ്

മാന്നാർ: ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് മേൽപാടം പള്ളിപ്പറമ്പിൽ ജോയ് (59 ) ഷോക്കേറ്റ് മരിച്ചു. വീയപുരം കൃഷിഭവൻ പരിധിയിലെ മുപ്പായിക്കേരി പാടശേഖരത്തിലെ പമ്പിംഗ് ഓപ്പറേറ്ററായിരുന്നു. മോട്ടോർ തറക്കു സമീപത്തെ മുട്ടുംപാടം ട്രാൻസ്ഫോമറിനോട് ചേർന്ന് ഇന്നലെ പുലർച്ചെയാണ് ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‍കാരം ഇന്ന് രാവിലെ 10 ന് മേൽപാടം സെന്റ്‌. കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ജോയ്. മക്കൾ: ലിജി, അജി. മരുമക്കൾ: ജെയിംസ്, സുബിൻ.