arr
മുഹമ്മദ് ഷെഫീക്ക്

അരൂർ: ബംഗലുരുവിൽ ചന്തിരൂർ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ചന്തിരൂർ ദാറുൽ ഹിമായയിൽ മന്നാർ ഷെറീഫിന്റെയും സുബൈദയുടെയും മകൻ മുഹമ്മദ് ഷെഫീക്ക് (20) ആണ് മരിച്ചത്. പോളിമർ ടെക്നോളജി പാസായ മുഹമ്മദ് ഷെഫീക്ക് ബംഗലുരു ലുമാക്സ് ഓട്ടോ ടെക്നോളജി കമ്പനിയിലെ ട്രെയിനിയായി കോളാറിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സമീപത്തെ തടാകത്തിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിലേക്ക് മുങ്ങി താഴുകയായിരുന്ന ഇയാളെ കൂട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം നാട്ടിൽ എത്തിച്ചു. സംസ്ക്കാരം ഇന്ന് ചന്തിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരങ്ങൾ. ഷെബീന, ഷെഹ്ന, ഷെഫ്ന.