ഹരിപ്പാട്: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർത്തികപ്പള്ളി വലിയ പടീറ്റതിൽ ഷാജഹാൻ നജീമ ദമ്പതികളുടെ മകൻ മുഹമ്മദ് തൗഫീഖ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ദേശീയപാതയിൽ കാഞ്ഞൂർ ദേവീ ക്ഷേത്രത്തിന് തെക്ക് എൻ.ടി.പി.സി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ തൗഫീഖിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: മുംതാസ്.