
കായംകുളം: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികദിനം പള്ളിക്കൽ മഹാകവി കുമാരനാശാൻ സെൻട്രൻ സ്കൂളിൽ ആഘോഷിച്ചു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു.ഡോ.രഘു അഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ഗായകരായ കൃഷ്ണപുരം കൃഷ്ണകുമാർ ,രാജി അഭിലാഷ്,നിഷ അജയൻ,ദേവനന്ദ,അതുല്യ എന്നിവർ ആശാൻ കവിതകളുടെ ആലാപനം നടത്തി.നയന,ബദരീനാഥ്, അക്ഷര, കൺമണി, രാജലക്ഷ്മി,അനുശ്രീ,രചന എന്നിവർ ആശാൻ കവിതകളെ അധികരിച്ച് പ്രസംഗിച്ചു. ബീന സ്വാഗതവും, ശ്രീകല നന്ദിയും പറഞ്ഞു.