ആലപ്പുഴ: മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷം ആശാൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പല്ലന കുമാരകോടിയിൽ ആഘോഷിക്കും രാവിലെ 9ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. ഉച്ചക്ക് രണ്ടിന് നടക്കുന്ന കവിയരങ്ങിൽ സ്മാരക സമിതിയംഗം ഡോ.എം.ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ ഉദ്ഘാടനം ചെയ്യും. . വൈകിട്ട് 4ന് ജന്മദിന അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തും .