
വളളികുന്നം: വിവാഹ സമ്മാനമായി ഗുരുമന്ദിര നിർമ്മാണത്തിന് സംഭാവന നൽകി നവവരനും വധുവും. കാരാഴ്മ പി.എൻ നിവാസിൽ പ്രവീൺ - കാർത്തിക ദമ്പതികളാണ് വിവാഹ ആഘോഷങ്ങൾ ഒഴിവാക്കി എസ്.എൻ.ഡി.പി യോഗം കാരാഴ്മ 4515-ാം നമ്പർ ശാഖാ യോഗം ഗുരുമന്ദിര നിർമ്മാണത്തിന് തുക നൽകിയത്.വിവാഹ ദിവസം തന്നെയാണ് സംഭാവന കൈമാറിയത്.ശാഖായോഗം ഭാരവാഹികളായ എസ്.എസ്.അഭിലാഷ് കുമാർ, കെ.ഗോപി, വിജയൻ ആര്യ, കെ.പി.ചന്ദ്രൻ ,ശശികുമാർ നീലിമ, എസ്.സുനിൽ എന്നിവർ സംഭാവന ഏറ്റുവാങ്ങി.