
ഹരിപ്പാട്: കരുവാറ്റാ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിഷു വിപണി ആരംഭിച്ചു. കേരളാ ബാങ്ക് ഡയറക്ടർ എം.സത്യപാലൻ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായിരുന്നു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, ബ്ലോക് പഞ്ചായത്ത് അംഗം അഡ്വ.എം.എം.അനസ് അലി ,ഷീബ ഓമനക്കുട്ടൻ, കെ.ആർ.പുഷ്പ, സുനിൽകുമാർ, ഷാജി കരുവാറ്റാ എന്നിവർ ആശംസ നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ രാജി.എം.ആർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാമില നന്ദിയും പറഞ്ഞു.