ambed

ആലപ്പുഴ : ഡോ.ബി.ആർ.അംബേദ്കർ ഭരണഘടനയിലൂടെ ഉറപ്പാക്കിയ ആശയങ്ങൾക്ക് വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറിയും മുൻ എം.പിയുമായ വിശ്വനാഥ പെരുമാൾ അഭിപ്രായപ്പെട്ടു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.സി.സി യിൽ സംഘടിപ്പിച്ച ഡോ.ബി.ആർ.അംബേദ്കറിന്റെ 131-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് , കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി എസ്.ശരത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ, സംസ്ഥാന നേതാക്കളായ കെ.സി.ആർ.തമ്പി, വസന്താ ഗോപാലകൃഷ്ണൻ, കമലാ വാസു,ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.യശോധരൻ, സുഗുണൻ പുന്നപ്ര, ഐശ്വര്യ തങ്കപ്പൻ, പ്രതാപൻ പുന്നത്ര, ആർ.ബാലൻ, സി.പ്രസന്ന, എം.ദിവാകരൻ, കാഞ്ചന കുഞ്ഞുകുഞ്ഞ്, വി.സോമൻ,രാജൻ കോട്ടോളിൽ തുടങ്ങിയവർ സംസാരിച്ചു.