ആലപ്പുഴ: വേനൽമഴയിൽ കൃഷി നാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ സംവിധാനത്തിന്റെ കീഴിൽ കർഷകരുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ കൃഷി ചെയ്യാൻ പദ്ധതികൾ തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.വിദ്യാധരൻ, വിശ്വരൂപൻ കായംകുളം, പ്രസാദ്, ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.