ആലപ്പുഴ: സീനിയർ ചേമ്പർ ഇന്റർനാഷണൽ ആലപ്പുഴ ലീജിയൻ 2022 -23 പ്രവർത്തന വർഷത്തെ വിവിധ പദ്ധതികൾ അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സാന്ത്വൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ജോസഫിനു 'വിജയസ്മൃതി ' പുരസ്‌കാരവും സാമൂഹിക പ്രവർത്തകൻ പ്രേംസായി ഹരിദാസിനു റെസ്‌പോൺസിബിൾ ആൻഡ് ആക്ടീവ് സിറ്റിസൺ അവാർഡും സമ്മാനിച്ചു. ദലീമ ജോജോ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സീനിയർ ചേമ്പർ ഇന്റർനാഷണൽ ആലപ്പുഴ ലീജിയൻ പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. കുമാരനാശാൻ സ്മാരക ചെയർമാൻ രാജീവ് ആലുങ്കൽ, ട്രാവൻകൂർ ചേംബർ ഒഫ് കൊമേഴ്‌സ് ചെയർമാൻ ടി.ടി.കുരുവിള, സെക്രട്ടറി ജനറൽ ജി.അനിൽകുമാർ, വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റ് കമാൽ എം.മാക്കിയിൽ , മുനിസിപ്പൽ കൗൺസിലർ നസീർ പുന്നക്കൽ, സിഡാം ചെയർമാൻ അഡ്വ.പ്രദീപ് കൂട്ടാല, ലോകകേരള സഭാംഗം ഹബീബ് റഹ്മാൻ തയ്യിൽ, ഡോ.നെടുമുടി ഹരികുമാർ, മാത്യു തോമസ്, ഹരികുമാർ വാലേത്ത്, വിഷ്ണു വിനയൻ, ചേർത്തല ജയൻ, മധു പുന്നപ്ര, ആദിനാട് ശശി, ജോബ് ജോസഫ്, പുന്നപ്ര അപ്പച്ചൻ, ഹരിശ്രീ യൂസഫ്, മാർട്ടിൻ മിസ്റ്റ്, ഡോ.ഷിബു ജയരാജ്, കോട്ടയം പുരുഷൻ, ജോൺസൺ, ശൈത്യ, മനോജ് പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാര ജേതാക്കളായ അലിയാർ മാക്കിയിൽ, ജോയ് സാക്‌സ്, ആലപ്പി രമണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.