
ആലപ്പുഴ: സക്കറിയ വാർഡ് കളപ്പുരയ്ക്കൽ ശ്രീ ഘണ്ടാകർണ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പത്താമുദയ മഹോത്സവും മഹോത്സവും ആരംഭിച്ചു. ഇന്ന് രാവിലെ നരസിംഹാവതാര പാരായണം, 11.30 ന് പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്, രാത്രി 7 ന് ഭണന തുടർന്ന് പ്രഭാഷണം, നാളെ രാവിലെ ശ്രീകൃഷ്ണാവതാര പാരായണം, ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്,രാത്രി 7 ന് ഭജന,പ്രഭാഷണം, 8.30 ന് പ്രസാദവിതരണം. 17 ന് രാവിലെ 7.30 ന് ഗോവിന്ദപട്ടാഭിഷേകം,10 ന് കാർത്തയായനി പൂജ, 11.30 ന് പ്രഭാഷണം,ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്. 18 ന് രാവിലെ 10.30 ന് സ്വയംവരഘോഷയാത്ര,11.30 ന് രുഗ്മണീ സ്വയംവരം, ഉച്ചയ്ക്ക് 1 ന് സ്വയം വരസദ്യ, രാത്രി 8 ന് പ്രഭാഷണം. 19 ന് രാവിലെ സുധാമാചരിതം പാരായണം, 10 ന് കുചേലാഗമനം, ഉച്ചയ്ക്ക് 11.30 ന് പ്രഭാഷണം, 1 ന് പ്രസാദം ഊട്ട്, രാത്രി 8.30 ന് പ്രസാദവിതരണം. 20 ന് രാവിലെ 7.30 ന് സ്വർഗാരോഹണം,ഭാഗവതസംഗ്രഹം, 11.30 ന് പ്രഭാഷണം, 1 ന് പ്രസാദം ഊട്ട്, വൈകിട്ട് 4 ന് അവഭ്യഥസ്നാന ഘോഷയാത്ര. രാത്രി 7 ന് ആചാര്യദക്ഷിണ,യജ്ഞസമർപ്പണം. 21 ന് ഉച്ചയ്ക്ക് 12 ന് സർപ്പപൂജയും വിശേഷാൽ തളിച്ചുകൊടയും. ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്,തുടർന്ന് പട്ടും താലിയും ചാർത്ത്,വൈകിട്ട് 6.30 ന് ദീപാരാധന,ദീപക്കാഴ്ച. 22 ന് രാത്രി 9 ന് ദേശതാലപ്പൊലി, 23 ന് രാവിലെ 9 ന് നാരായണീയ പാരായണം, രാവിലെ 11 ന് അപ്പത്താലം, ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30 ന് ദീപക്കാഴ്ച, രാത്രി 8 ന് ആറാട്ട് പുറപ്പാട്, 9 ന് ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് ആറാട്ട് വരവേൽപ്പ്,വലിയകാണിക്ക്, കൊടിയിറക്ക്. 30 ന് രാവിലെ 8 ന് ഏഴാംപൂജ.