
അമ്പലപ്പുഴ: കാൻസർ രോഗികൾക്ക് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന കാൻസർ രോഗികൾക്കാണ് വണ്ടാനം കേന്ദ്രമായി പ്രവർത്തിക്കുന്ന എളിമ പുരുഷ സ്വയം സഹായ സംഘം സഹായം കൈമാറിയത്. ഇവിടെയെത്തുന്ന രോഗികൾക്ക് മരുന്നു എഴുതുന്നതിനായി നോട്ട് ബുക്ക് ആവശ്യമാണ്. കാൻസർ രോഗികൾക്ക് ചെറിയ സഹായമെന്ന നിലയിൽ അവർക്കാവശ്യമായ ബുക്കാണ് കൈമാറിയത്. . കാൻസർ വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.പ്രവീൺ ഇവ ഏറ്റു വാങ്ങി. ആർ.എം.ഒ: ഡോ.നോനാം ചെല്ലപ്പൻ ,ഡോ.ബിന്ദു ,സ്റ്റാഫ് നേഴ്‌സ് സജ്ന ജലീൽ ,രത്നജ ,എളിമ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ,സെക്രട്ടറി വി.എസ്.സാബു ,പ്രസേനൻ വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു.