മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് നടക്കും. രാവിലെ ഗണപതിഹോമം, ശ്രീ ധർമ്മശാസ്താ അഖണ്ഡനാമ സമിതിയുടെ അഖണ്ഡനാമജപം. ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രതന്ത്രി ദാമോദരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. പരുമല ശ്രീ വലിയ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവം വിവിധ പരിപാടിളോടെ ഇന്ന് നടക്കും. പുലർച്ചെ നാലിന് പള്ളിയുണർത്തൽ, വിഷുക്കണി ദർശനം, 5.30ന് ഗണപതി ഹോമം, ഉഷഃപൂജ, 10 ന് ദേവീഭാഗവത പാരായണം, ഉച്ചയ്ക്കു ഒന്നിന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് പുറത്തെഴുന്നള്ളിപ്പ്, കിഴക്കേകര കാളകെട്ട് സമിതിയുടെയും, തിക്കപ്പുഴ യുവജന സമിതിയുടെയും കെട്ടുകാഴ്ചകളുടെ വരവ്, ആറിന് അകത്തെഴുന്നള്ളിപ്പ്, 6.45 ന് ദീപാരാധന, രാത്രി എട്ടിന് ചെണ്ടമേളം, 8.30 ന് നൃത്ത സന്ധ്യ, 10.30 ന് ഭക്തിഗാനസുധ, പുലർച്ചെ 1.30 ന് പുറത്തെഴുന്നള്ളിപ്പ്, സേവ, നൃത്തം, വലിയ കാണിക്ക എന്നിവയാണ് പ്രധാന ചടങ്ങുകൾ.