ഹരിപ്പാട്: ചെറുതന ആയാപറമ്പ് ഹയർ സെക്കൻഡറി സ്ക്കുൾ, അയാപറമ്പ് കടവ്, ഗണപതിയ കുളങ്ങര എന്നീ പ്രദേശങ്ങളിൽ നിന്നും സർവീസ് നടത്തിക്കൊണ്ടിരുന്ന പൊതു ഗതാഗത സംവിധാനം പുനർ സ്ഥാപിക്കണമെന്ന് ബി.ജെ.പി ചെറുതന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജൻക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മണ്ഡലം സെക്രട്ടറി ജെ.ദിലീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പ്രണവം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സജി സ്വാഗതം പറഞ്ഞു.