ഹരിപ്പാട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചേപ്പാട് യൂണിറ്റിന്റെ ഉദ്ഘാടനം മുട്ടം ഇന്ദിരാ ഭവനിൽ നടന്നു. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ.ഡോ.ഗിരിഷ് കുമാർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുടങ്ങിയ ഡി.എ കുടിശിക ഉടൻ അനുവദിക്കണമെന്നും, മെഡിസപ്പ് സ്കീം പ്രാവർത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. . കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി പ്രകാശൻ അദ്ധ്യക്ഷനായി.യൂണിറ്റ് ഭാരവാഹികളായി ഉമ്മൻ.പി.വർഗീസിനെ പ്രസിഡന്റായും, രാജു സൂര്യസായിയെ സെക്രട്ടറിയായും, വിജയൻ കളരിക്കലിനെ ട്രഷറർ ആയും 11അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ജോസ് ശാമൂവേൽ നന്ദി പറഞ്ഞു