photo

ചേർത്തല:തീരദേശപാതയിൽ കൊവിഡിന്റെ പേരിൽ നിർത്തലാക്കിയ പാസഞ്ച, മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് കമ്മി​റ്റി ചേർത്തല റെയിൽവേ സ്‌​റ്റേഷനിൽ സമരം നടത്തി.
പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നുകാട്ടി സ്​റ്റേഷൻ മാസ്​റ്റർക്ക് പരാതി നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മി​റ്റി അംഗം സി.ശ്യാംകുമാർ സമരം ഉദ്ഘാടനം ചെയ്തു.ടി.എസ്.സുധീഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു ,അനുപ്രിയ ദിനൂപ്,ജി.ധനേഷ്‌കുമാർ,എസ്.ഷെഫീഖ്, ആശ ഗോപൻ,വിമൽ മോഹൻ,ടി. എസ്. സനോജ്, എ.ആർ.അരുൺകുമാർ, അഖിൽ,യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.