തുറവൂർ: പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ വരെ മാറി വരുന്ന ഭരണാധികാരികൾ തടഞ്ഞു വയ്ക്കുകയാണെന്ന് ഭീം ആർമി കേരള ദളിത് ഏകതാ മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. സുരേന്ദ്രൻ പറഞ്ഞു. മിഷൻ ജില്ലാ കമ്മിറ്റി തുറവൂർ മാസ്റ്റേഴ്സ് കോളേജിൽ സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്ക്കറുടെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സജി മാരാരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാലൻ അരൂർ, പി.കെ.പ്രസാദ് ,രജിമോൻ , എം.ഷൺമുഖൻ,ആർ. ജയകുമാർ, എം.കെ.രമേശൻ ,അഖിൽ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. കെ .കെ .സജീവ്കുമാറിനെ ചടങ്ങിൽ ആദരിച്ചു