മാവേലിക്കര: കമ്മ്യൂണിസം അപ്രായോഗികമാണെന്ന് ആദ്യമായി ഇന്ത്യയിൽ പറഞ്ഞത് മഹാനായ ബി.ആർ.അംബേദ്കറാണെന്ന് കെ.പി.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ.നീലകണ്ഠൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി അമൃതമഹോത്സവം സംഘാടക സമിതി ഒരുക്കിയ ബി.ആർ.അംബേദ്കർ ജന്മദിനാഘോഷം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ന അദ്ദേഹം. ജന്മദിനാഘോഷ സമ്മേളനത്തിൽ മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. ആർ.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹക് എം.രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധര പണിക്കർ, അമൃതോത്സവം സംഘാടക സമിതി സംസ്ഥാന കാര്യദർശി എം.ആർ.പ്രസാദ്, വി.ജെ.രാജ്‌മോഹൻ, ആർ.സതീഷ്‌കുമാർ, ബി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.