ആലപ്പുഴ : വേനൽമഴയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കർഷകമോർച്ച ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു .

സംസ്ഥാന സെക്രട്ടറി എൻ.സി മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു ,

ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനായി .

ജില്ലാ ജനറൽ സെക്രട്ടറി വിശ്വനാഥ് , വൈസ് പ്രസിഡന്റ് സുരേഷ് , മുരളി , രമേഷ് കുമാർ , കണ്ണൻ , രാജേന്ദ്രൻ , പ്രദീപ് എന്നിവർ സംസാരിച്ചു