പൂച്ചാക്കൽ: തെക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 41-ാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഡി.വിശ്വംഭരൻ നിർവഹിച്ചു. പൂച്ചാക്കൽ നികർത്തിൽ വീട്ടിൽ ലീലാകൃഷ്ണൻ സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. വൈസ് പ്രസിഡന്റ് ബിജോയ് കെ.പോൾ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്ന കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ എൻ കെ ജനാർദ്ദൻ , പ്രിയ ജയറാം, രതി നാരായണൻ, വിജയമ്മ ലാലു, കെ സി വിനോദ് കുമാർ, വിമൽ രവീന്ദ്രൻ, പി ശ്രീജ, എസ്.സോജിത്ത് എന്നിവർ പ്രസംഗിച്ചു.