
പൂച്ചാക്കൽ: വിവിധ ക്ഷേമ പദ്ധതികളും വ്യത്യസ്ത മേഖലകളിൽ മികവു തെളിയിക്കുന്നവർക്ക് കാഷ് അവാർഡുകളും വിദ്യാർത്ഥികൾക്ക് മെരിറ്റ് സ്കോളർപ്പും ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു എസ്.എൻ.ഡി.പി.യോഗം 761ാം നമ്പർ സന്മാർഗദായിനി പള്ളിപ്പുറം വടക്ക് ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മറ്റി അംഗം കെ.എം.മണിലാൽ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി സുധീർ കോയിപ്പറമ്പിൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.ജി.ദാസൻ, വനിതാ സംഘം പ്രസിഡന്റ് ഷിജി സുരേഷ്, സെക്രട്ടറി രജനി മുക്താർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുരേഷ് വേലൻ ചിറ, സെക്രട്ടറി കെ.പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.ആർ.പരമേശ്വരൻ ( പ്രസിഡന്റ്),വി.ജി.സുഗുണൻ ( വെെസ് പ്രസിഡന്റ്), സുധീർ കോയിപ്പറമ്പിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.