ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് മണയ്ക്കാട് ഡിവിഷൻ

(ജനറൽ) ഉപതിരഞ്ഞെടുപ്പ് മേയ് 17ന് നടത്താൻ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനം. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 27 ആണ്. 28 ന് സൃഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30. മെയ് 17 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 18 ന് വോട്ടെണ്ണൽ നടക്കും. അന്തിമ വോട്ടർപട്ടിക ഈ മാസം 25 ന് മുമ്പ് പ്രസിദ്ധീകരിക്കും.