ചാരുംമൂട് : നൂറനാട് കെ.സി.എം ആശുപത്രിയുടെ ഒരു വർഷം നീണ്ടു നിന്ന കനക ജൂബിലി ആഘോഷങ്ങളുടെ സമാപനം 18 ന് നടക്കും.രാവിലെ 10 ന് നടക്കുന്ന പൊതു സമ്മേളനംഎം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആശുപത്രി ഡയറക്ടർഡോ.ആനി പ്രസന്ന അധ്യക്ഷത വഹിക്കും. മാവേലിക്കര ബിഷപ്പ്
ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് , പ്രമോദ് നാരായൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
കനക ജൂബിലി ബ്ളോക്കിന്റെ ഉദ്ഘാടനം , രണ്ട് ജീവനക്കാരുടെ കുടുംബങ്ങൾക്കായി പുനലൂരിലുംനൂറനാട്ടും നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം, സുവനീർ പ്രകാശനം എന്നീ ചടങ്ങുകളും നടക്കും.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസിറ്റ തെരേസ് , സിസ്റ്റർ സിസി സെബാസ്റ്റ്യൻ, സിസ്റ്റർ റോസി തെരേസ് , സിസ്റ്റർ അനൻസിയേറ്റ്,സിസ്റ്റർ സാലി,എബേസ്, സോബിൻ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.