1

കുട്ടനാട്: തലവടി ചുണ്ടൻവള്ളത്തിന്റെ നിർമ്മാണത്തിനായി കൊണ്ടുവന്ന തടി മാലിപ്പുരയിലെത്തിക്കുന്നതിന് മുന്നോടിയായി നടന്ന ഘോഷയാത്രയ്ക്ക് വൻ വരവേൽപ്പ് നൽകി . രാവിലെ 9ന് എടത്വാ ജംഗ്ക്ഷനിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർ്ജജ് ഉദ്ഘാടനം ചെയ്തു. ചുണ്ടൻവള്ള സമിതി പ്രസിഡന്റ് കെ.ആർ. ഗോപകുമാർ തടി ഏറ്റവാങ്ങി. ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു .സമിതി ജനറൽ കൺവീനർ അഡ്വ: സി പി സൈജേഷ് അദ്ധ്യക്ഷനായി. എടത്വാ സെന്റ് ജോർജ്ജ് ഫെറോന ചർച്ച് വികാരി ഫാ.മാത്യു ചൂരവടി, പനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ആനന്ദൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ഫാ.ജോസ് കരിക്കം, കൺവീനർ ഡോജോൺസൺ വി.ഇടിക്കുള, വർക്കിങ്ങ് ചെയർമാൻ അരുൺ പുന്നശ്ശേരിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജെറി മാമൂടൻ, സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നീരേറ്റുപുറം ജംഗ്ക്ഷനിൽ എത്തിയ ഘോഷയാത്രയ്ക്ക് ഗജവീരൻ അഭിവാദ്യം അർപ്പിച്ചത് കൗതുകമായി. നീരേറ്റുപുറം ജംഗ്ക്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ തലവടി ചുണ്ടൻ വള്ളസമിതി പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു ചക്കുളത്തുകാവ് ശ്രിഭഗവതി ക്ഷേത്രം മേൽശാന്തി രജ്ഞിത് ബി.നമ്പൂതിരി , മണിക്കുട്ടൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു ചുണ്ടൻ വള്ള ശിൽപി കോയിൽമുക്ക് സാബു നാരായണൻ ആചാരിക്ക് ട്രഷറർ പി.ഡി.രമേശ് കുമാർ തടി കൈമാറി