tur
എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിർവഹിക്കാനെത്തിയ ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദയെ സ്വീകരിച്ചാനയിക്കുന്നു

തുറവൂർ : എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖാങ്കണത്തിൽ പുതിയതായി നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠ സ്വാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യ കാർമ്മികനായി. ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.സനകൻ ചിങ്ങംതറ ക്ഷേത്ര സമർപ്പണവും യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ പ്രാർത്ഥനാ മണ്ഡപ സമർപ്പണവും നിർവഹിച്ചു. അജയൻ പറയകാട്, ശോഭിനി രവീന്ദ്രൻ ,അനിൽരാജ് പീതാംബരൻ, ഷിബു ശാന്തി, തേജസ് തുടങ്ങിയവർ സംസാരിച്ചു.