ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്‌മെൻറ് യൂണിറ്റ് പുനസംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് എ.സുനിൽകുമാർ അദ്ധ്യക്ഷനായി. പുനസംഘടനാ യോഗം മേഖലാ കൺവീനർ കൂടിയായ യൂണിയൻ കൗൺസിലർ ദിനുവാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജി.സി, രാജീവ്.ആർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ. സുകുമാരൻ സ്വാഗതവും നിയുക്ത യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിദേവ് സുനിൽകുമാർ നന്ദിയും പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് ഭാരവാഹികളായി അഭിദേവ് സുനിൽകുമാർ (പ്രസിഡന്റ്), രാഖികൃഷ്ണ (വൈസ് പ്രസിഡന്റ്) വിഷ്ണുരമണൻ (സെക്രട്ടറി), ബിതുൽ ബിജു (ജോ. സെക്രട്ടറി) ദിൽ (യൂണിയൻ കമ്മിറ്റി അംഗം) കമ്മിറ്റി അംഗങ്ങളായി ആദിത്യൻ. ബി, രഹിൻകൃഷ്ണ, ജിതിൻ.ജെ, ആര്യ, ധന്യപ്രസാദ്, അമിത.എസ്, നന്ദന എന്നിവരെ തിരഞ്ഞെടുത്തു.