കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ചിറക്കടവം തെക്ക് 4258 ാംനമ്പർ ശാഖായോഗത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും.
.രാവിലെ 6മണിക്കു മഹാ ഗണപതി ഹോമം,കലശ പൂജ, പുഷ്പഭിഷേകം, മഹാ ഗുരു പൂജ, അന്നദാനം, വാർഷിക സമ്മേളനം, 5മണിക്ക് ഗുരുദേവ കൃതികളുടെ നൃത്തവിഷ്കാരം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് കെ. സുധീർ ദത്തൻ, വൈസ് പ്രസിഡന്റ് കെ. എസ്. സുനിൽ, സെക്രട്ടറി എം. രമേശൻ എന്നിവർ അറിയിച്ചു.