a

മാവേലിക്കര: ആർ.ഗൗരികൃഷ്ണയുടെ പ്രൊഫഷണൽ കഥാ പ്രസംഗത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ നടക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനാവും. എം.എസ് അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കഥാപ്രസംഗ രംഗത്തെ തന്റെ ഗുരുവായ കാഥികൻ വി.ഹർഷകുമാറിന്റെ സഖാവ് എന്ന കഥയാണ് ഗൗരികൃഷ്ണ രംഗത്ത് അവതരിപ്പിക്കുന്നത്. മാവേലിക്കര കോട്ടയ്ക്കകം ശ്രീരേഖ ഭവനിൽ പള്ളിക്കൽ രാജീവിന്റെയും ഗിരിജയുടേയും ഏക മകളാണ് ഗൗരി കൃഷ്ണ. കോട്ടയം സി.എം.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.