
ചേർത്തല: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ഏകലോകം ഏകാരോഗ്യം" എന്ന സന്ദേശവുമായി പര്യടനം നടത്തിയ സംസ്ഥാനതല നാടകയാത്ര ചേർത്തലയിൽ സമാപിച്ചു.
സമാപനസമ്മേളനം ചലച്ചിത്രതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു. കെ.സുദർശനാഭായി അദ്ധ്യക്ഷയായി. ചേർത്തല മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ,പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. ഗോപകുമാർ,അഡ്വ.പി.ഉണ്ണിക്കൃഷ്ണൻ, ആശാമുകേഷ്,എൻ.ജയൻ,എൻ.ആർ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ ഡോ.ടി.എസ്.അനീഷ് ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ശാസ്ത്ര പ്രഭാഷണം നടത്തി. തുടർന്ന് ഹരി ചെറായിയുടെ നേതൃത്വത്തിലുള്ള കലാ സംഘം ഒന്ന് എന്ന നാടകം അവതരിപ്പിച്ചു.