ആലപ്പുഴ: ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഒഫ് യോഗ നിർമ്മിച്ച കൃഷ്ണപുരം കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്ന ശിവാനന്ദ അന്താരാഷ്ട്ര യോഗാ ഭവന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് സംബോധ് ഫൗണ്ടേഷൻ ആഗോള സാരഥി സ്വാമി ബോധാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിക്കും. ശിവാനന്ദ സ്‌കൂൾ ഒഫ് യോഗ ഡയറക്ടർ എം.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ വിശിഷ്ടാതിഥിയായിരിക്കും. സ്റ്റേറ്റ് കോ ഓർഡിനേറ്റർ വി.കെ.ശശിഭൂഷൺ ഭാവി പ്രവർത്തനം വിശദീകരിക്കും. 4000 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള മന്ദിരത്തിൽ നൂറ് പേർക്ക് താമസിച്ച് യോഗ പരിശീലിക്കാനുള്ള സൗകര്യമുണ്ട്. വാർത്താസമ്മേളനത്തിൽ എം.ജെ.ഷാജി, ടി.അജയകുമാർ, ഡോ. നിമ്മി അലക്‌സാണ്ടർ, എസ്.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.